samrakshathi
കേരളത്തിലെ തൊഴിലാളി സഹകരണ സംഘങ്ങൾക്ക് ഒട്ടാകെ മാതൃകാപരവും അതി നൂതനവും ഭാവനാപൂർണവുമായ ഒരു നിക്ഷേപ പദ്ധതിയാണിത്.ഹൈക്കോടതിയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനും പ്രവർത്തന മൂലധനം വർദ്ധിപ്പിച്ച് അംഗങ്ങളുടെ വായ്പ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്നതിനും സംഘത്തെ സ്വയം പ്രാപ്തമാക്കുന്നതിനും ലക്ഷ്യം വച്ച് ആവിഷ്കരിച്ച പദ്ധതിയാണിത്. “സംഘം രജത ജൂബിലി സ്മാരക സംരക്ഷണ നിക്ഷേപപദ്ധതി ” യുടെ സംക്ഷിപ്ത രൂപമാണ് സംരക്ഷതി. 100 രൂപയുടെ ഗുണിതങ്ങളായ യൂണിറ്റുകൾ കരസ്ഥമാക്കി ,തുടർന്ന് വിരമിക്കൽ മാസം വരെ തുടരാവുന്ന ഈ ദീർഘകാല ആവർത്തിത നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം 19.7.2014 ൽ നിർവ്വഹിക്കപ്പെട്ടു. ആദ്യ മാസം മാത്രം 3,19,600/- രൂപ അംഗങ്ങൾ പദ്ധതിയിൽ നിക്ഷേപിച്ചത് ഈ പദ്ധതിയുടെ വലിയ സ്വീകാര്യതയാണ് വ്യക്തമാക്കിയത്. 2021-22 റിപ്പോർട്ട് വർഷം 6,60,70,370/- രൂപയുടെ സുഭദ്രമായ നിക്ഷേപവുമായി ജൈത്രയാത്ര തുടരുകയാണ്.